ജമ്മു കാശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; ഏഴ് മരണം

Update: 2025-11-15 01:43 GMT

ശ്രീനഗർ : ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലു ണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു, 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ് . സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനങ്ങളും കത്തിയമർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലിസ് പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടം എന്നാണ് പോലിസ് അധികാരികൾ പറയുന്നത്. ഫോറൻസിക് വിദഗ്ധരും, പോലീസും പിടിച്ചെടുത്ത വസ്തുക്കൾ പരിശോധന നടത്തുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു , പരിക്കു പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് .

വാഹന പരിശോധനയിൽ 2900 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു വെന്നും ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റും ഉണ്ടായിരുന്നതായും ഫരീദാബാദ് പോലിസ് പറഞ്ഞു.