അരൂർ - തുറവൂർ ഉയരപ്പാതയിൽ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു

Update: 2025-11-13 01:59 GMT

ചേർത്തല : അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു .ആലപ്പുഴ പള്ളിപ്പാട്ട് സ്വദേശി രാജേഷ് ആണ് മരിച്ചത് . ഇന്ന്പുലർച്ചെ യാണ് അപകടം നടന്നത്. മണിക്കൂറുകൾ നീണ്ട ദൗത്യത്തിന് ശേഷമാണ് ഗർഡർ മാറ്റി മരണപ്പെട്ട ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ജാക്കി തെന്നി രണ്ട് ഗർഡറുകൾ നിലം പതിക്കുകയായിരുന്നു.