മലപ്പുറത്ത് ജില്ലാ പഞ്ചായത്തിലെക്ക് ലീഗിൽ പുതുമുഖങ്ങൾ.

Update: 2025-11-10 11:44 GMT

മലപ്പുറം:തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ജില്ലാ പഞ്ചായത്തിലെക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ '11 ജനറൽ സീറ്റിലെക്ക് 50ൽ അധികം പേർ ലിസ്റ്റിൽ ഉണ്ട്. പാർട്ടി തിരുമാനം അനുസരിച്ച് 3 തവണ മത്സരിച്ചവർ മാറി നിൽകണമെന്ന വ്യവസ്ഥയിയിൽ നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു കുടിയായ ഇസ്മായിൽ മുത്തേടം, അഡ്വ പി.വി. മനാഫ്വി.കെ.എം ഷാഫി എന്നിവർ മത്സര രംഗത്ത് ഉണ്ടാവാനാനിടയില്ല അംഗങ്ങളിൽ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ കെ.ടി അഷറഫ്, ബഷിർ രണ്ടത്താണി, ടിപിഎം ബഷീർ എന്നിവർ മത്സരരംഗത്ത് ഉണ്ടാവും.

കെ.ടി അഷറഫ് അരിക്കോടും, ബഷീർ രണ്ടത്താണി പുത്തനത്താണിയിലും ടിപിഎം ബഷീർ വെളിമുക്കിലും മത്സരിച്ചേക്കും. നിലവിലെ ജില്ലാ പഞ്ചായത്തിലെ വനിതകളിൽ ജാസ്മിൻ അരിമ്പ്ര വീണ്ടും സ്ഥാനാർത്ഥിയായേക്കും ' സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് ഷാഹിന നിയാസി, സെക്രട്ടറി ലൈലാ പുല്ലുണി ,വസീമ വളേരി, ഡോ.കെപി.വഹീദ ,നജ്മ തെബ്ശീറ എന്നിവർ സ്ഥാനാർത്ഥികളായേക്കും ജനപ്രതിനിധികളായി 3 ഉം 4 തവണകൾ പൂർത്തിയാക്കിയ സറീന ഹസീബും , കെ പി.ജൽസീമിയയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട്മത്സര രംഗത്ത് വരുന്നതിൽ വനിതാ ലീഗിൽ അമർഷം പുകയുന്നുണ്ട്. യുത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഒതുക്കുങ്ങല്ലും സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തിഫ് കരുവാരക്കുണ്ടും ജനവിധി തേടിയേക്കും.,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായ പി.കെ അസ്ലു വേങ്ങരയിൽ മത്സരിക്കും. എംഎസ്എഫ്സം സ്ഥാന പ്രസിഡണ്ട്പി കെ നവാസ്എടവണ്ണ മത്സരിച്ചേക്കും.നന്നമ്പ്രയിൽ വി.കെ.സുബൈർ തങ്ങൾക്കാണ് സാധ്യത. ഇടതു പ്രസ്ഥാനത്തിൽ നിന്നും വന്ന യുവ നേതാവിനുംസീറ്റ് പരിഗണനയിലുണ്ട്.

നിലവിലെ ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡണ്ടായിരുന്ന ഇസ്മായിൽ മുത്തേടത്തെയും ചന്ദ്രിക പത്രാധിപരായിരുന്ന സി പി സൈതലവിയെയും കൊണ്ടോട്ടി സി എച്ച് സെൻ്റർ സ്ഥാപകൻ പി എ ജബ്ബാർ ഹാജിയെയും അടുത്ത നിയമസഭാ സീറ്റുകളിൽ പരിഗണിച്ചേക്കും.

ജില്ലയിൽ ഇത്തവണ മുസ്ലിം ലീഗ് കഴിവും പ്രവർത്തന പരിജയമുള്ള യുവതി'യുവാക്കളെയാണ് സ്ഥാനാർത്ഥികളായി ജില്ലാ പഞ്ചായത്തിലെക്ക്ഉയർത്തി കാട്ടുന്നത്.