ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക്നിലത്ത് പഴയ കടലാസിൽ ഉച്ചഭക്ഷണം നൽകി.പാത്രങ്ങളുടെയും ജീവനക്കാരുടെയും ക്ഷാമം കാരണം ആണ് കടലാസിൽ ഭക്ഷണം വിളമ്പിയതെന്ന് സ്കൂൾ അധികൃതർപറയുന്നു. എന്നാൽ പിന്നോക്ക വിഭാഗക്കാർക്ക് ആണ് ഇങ്ങിനെ ഭക്ഷണം നൽകിയത്. ജില്ലയിലെ ഷിയോപ്പൂർ സർക്കാർ സ്കൂളിലാണ് സംഭവം കുട്ടികൾക്ക് പാത്രങ്ങളോ , സ്പൂണോ ഭക്ഷണം കഴിക്കാൻ നൽകിയിട്ടില്ല സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു .സ്കൂൾ പ്രിൻസിപ്പലിന് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്കൂളിൻറെ ചുമതലയുള്ള ബോഗിരാം ധാക്ക ഡിനെയും, ഭക്ഷണം തയ്യാറാക്കാൻ കരാറെടുത്ത് സ്വയം സഹായ സംഘത്തെയും കളക്ടർ സസ്പെൻഡ് ചെയ്തു. സർക്കാർ എയ്ഡ് സ്കൂളുകളിലെ കുട്ടികൾക്ക് പോഷക സമൃദ്ധവും ശുചിത്വമുള്ള ഭക്ഷണം നൽകാൻ ഉദ്ദേശിച്ച പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ പദ്ധതിയുടെ പോരായ്മകളാണ് ഈ സംഭവത്തോടെ ഉയർന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയി ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.നിലത്ത് ഭക്ഷണം വിളമ്പിയത് രൂക്ഷ വിമർശനവുമായി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ,പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജി പ്രതിപക്ഷ നേതാവ് പറഞ്ഞു.