കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ചുറ്റുമതിൽ നിർമ്മാണത്തിൽ നിയമലംഘനം നടന്നതിനാൽ മതിൽ നിർമ്മാണം നിർത്തിവെക്കാൻ നഗരസഭ ആവശ്യപ്പെട്ടു. അർജൻറീന ഫുട്ബോൾ ടീമിൻ്റെ മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ചുറ്റുമതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.നിർമ്മാണംനിയമവിരുദ്ധമാണെന്ന് കൊച്ചി നഗരസഭയുടെയും, ജിസിഡിഎയുടെയും പരിശോധനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങൾ നടക്കണമെങ്കിൽ ഫിഫയുടെ മാനദണ്ഡ പ്രകാരം സ്റ്റേഡിയം ഒരുക്കേണ്ടതുണ്ട് .അതിൻറെ ഭാഗമായാണ് സ്റ്റേഡിയത്തിൽ ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയത് , എന്നാൽ ചുറ്റു മതിലിന്റെ കൂടുതൽ ഭാഗം കാരണക്കോടം തോടിന്റെ സംരക്ഷണഭിത്തിക്ക് മുകളിലാണ് കെട്ടിയിരിക്കുന്നത് സംരക്ഷണഭിത്തിയുടെ മുകളിൽ ഉയർത്തി ബെൽറ്റ് വാർത്തയാണ് മതിൽ കെട്ടുന്നത് തോട് വൃത്തികേട് ആകുമ്പോൾ നഗരസഭ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും തോടിനകത്തെ ചെളി കോരുന്നതിനും ജെസിബിയും ലോറിയും എത്തേണ്ടതുണ്ട് ഇത് പുതിയ മതിൽക്കെട്ടലോടെ നടക്കില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു . മതിൽ നിർമ്മാണത്തിൽ ലംഘനമുള്ളതായും കണ്ടെത്തി മതിൽ കെട്ടുന്നതിന് കോർപ്പറേഷനിൽ നിന്ന് എൻ ഒ സി എടുത്തിട്ടില്ല എന്നാണ് അറിവ് . ഇക്കാരണത്താൽ നിർമ്മാണം നിർത്തിവെക്കാൻ നഗരസഭ നിർദേശം നൽകിയത്.