പണം വാങ്ങി കോൾ വിവരങ്ങൾ ചോർത്തി നൽകുന്ന യുവാവ് പിടിയിൽ

Update: 2025-11-02 03:54 GMT

പത്തനംതിട്ട : പണം വാങ്ങിയശേഷം സ്വകാര്യ ഫോൺവിളി രേഖകളും ലൊക്കേഷൻ വിവരങ്ങളും മറ്റുള്ളവർക്ക് ചോർത്തി നൽകുന്ന പത്തനംതിട്ടയിലെ ഹാക്കറെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസ് 23 ആണ് ആണ് പോലീസ് പിടികൂടിയത്. സോകാര്യ ഫോണിലെ വിവരങ്ങൾ മാത്രമാണോ ചോർത്തിയതെന്നും , സുരക്ഷാ വിവരങ്ങൾ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും അറിയാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു രാഷ്ട്രപതി ജില്ലയിൽ വന്ന് മടങ്ങിവരുന്നതിനാൽ പോലീസ് ഗൗരവമായി തന്നെ ഇതിനെ കാണുന്നുണ്ട് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനക്കായി അയച്ചു ജില്ലാ പോലീസ് മേധാവി നേരിട്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്.