തിരുവനന്തപുരം : കല്ലിയൂരിൽ മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. 74 വയസുള്ള വിജയകുമാരിയാണ് കൊല്ലപ്പെട്ടത് . റിട്ടയേർഡ് സർക്കാർ ജീവനക്കാരിയായ വിജയകുമാരിയെ ഇന്നലെ രാത്രിയാണ് മദ്യ ലഹരിയിലായിരുന്ന മകൻ കൊലപ്പെടുത്തിയത് . ഭാര്യയുമായി അകന്നു കഴിയുന്ന അജയകുമാർ അമ്മക്കൊപ്പമാ യിരുന്നു താമസം. രാത്രിയിൽ മദ്യപിക്കുന്നതിനിടെ മദ്യകുപ്പി നിലത്ത് വീണു പോട്ടിയപ്പോൾ വീട്ടിലിരുന്ന് മദ്യ മദ്യപിക്കുന്നത് അമ്മ വിജയകുമാരി ചോദ്യം ചെയ്തു. ഉടൻ മകൻ അജയകുമാർ മദ്യക്കുപ്പിയുടെ പൊട്ടിയ ചില്ല് ഉപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. പോലീസ് അജയകുമാറിനെ കസ്റ്റഡിയിലെടുത്തു.