ഫ്രഷ് കട്ട് സമരം : എസ്ഡിപിഐ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

Update: 2025-10-29 05:01 GMT

താമരശ്ശേരി : ഫ്രഷ്കട്ട് അറവ് മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം ഉണ്ടാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും പോലീസ് രാത്രികാലങ്ങളിൽ സമരക്കാരുടെയടക്കം സ്ത്രീകൾമാത്രമുള്ള വീടുകളിൽ എത്തി പരിശോധനയുടെപേരിൽ ശല്യം ചെയ്യുന്നത്  അടക്കമുള്ള പ്രശ്നങ്ങൾ എസ്ഡിപിഐ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ഫ്രഷ്കട്ട് മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങളും നിയമവും പാലിച്ചാണോ എന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിനോടും, ആരോഗ്യ വകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെടണമെന്നും, പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യം, സമാധാനം , സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ആവശ്യപ്പെടണ മെന്നും, ദുരിത ബാധിതരും നിസ്സഹായരുമായ സ്ത്രീകളും കുട്ടികളും അടക്കമുളവരുടെ മനുഷ്യാവകാശ സംരക്ഷണത്തതിനായി കമ്മീഷൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.