നിലവിലെ വോട്ടർ പട്ടിക മരവിപ്പിക്കുന്നത് സംഘ്പരിവാറിന്റെ വംശഹത്യാ രാഷ്ട്രീയം

Update: 2025-10-29 02:01 GMT

കോഴിക്കോട് : തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ നിലവിലെ വോട്ടർപട്ടിക മരവിപ്പിക്കുന്നത് സംഘപരിവാറിന്റെ വംശഹത്യാ രാഷ്ട്രീയം നടപ്പാക്കുന്നതിന്റെ മണിമുഴക്കം ആണെന്ന് കെഎൻഎം മർക്കസുദ്ദഅ്വവ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ആർഎസ്എസ് ലക്ഷ്യം വെക്കുന്ന രാഷ്ട്ര നിർമിതിയുടെ മുന്നൊരുക്കമാണ് എസ്ഐആറിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും, വ്യാപകമായി എസ്ഐആർ നടപ്പാക്കുമ്പോൾ കോടിക്കണക്കിന് വോട്ടർമാർക്ക് വോട്ട് നഷ്ടപ്പെടികയും, ജനാധിപത്യമരമായ അവകാശം നിഷേധിക്കപ്പെടാൻ സാധ്യത ഏറെയാണ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു . സംസ്ഥാന പ്രസിഡണ്ട് സിപി ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു .അഡ്വൈസറി ബോർഡ് ചെയർമാൻ ഡോക്ടർ ഇ കെ എം അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം അഹ്മദ് കുട്ടി മദനി , ജനറൽ സെക്രട്ടറി എ കെ അബ്ദുൽ ഹമീദ് മദനി, ശുഹൈൽ അരീക്കോട് എന്നിവർ സംസാരിച്ചു.