ന്യൂഡൽഹി : അടുത്ത മാസം നവംബർ 23ന് വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി തൻറെ പിൻഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്തു. സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2019 മെയ് 24ന് സുപ്രീംകോടതിയിലെത്തിയ ജസ്റ്റിസ് സൂര്യകാന്താണു സീനിയോറിറ്റിയിൽ മുന്നിൽ . 53-ാം മത് ചീഫ് ജസ്റ്റിസായാണ് നവംബർ 24 സൂര്യകാന്ത് ചുമതലയേൽക്കുക. 1962 ഫെബ്രുവരി പത്തിന് ഹരിയാനയിലെ ഹിസാർ ജില്ലയിൽ ജനനം. മഹർഷി ദയാനന്ദിൽ നിന്ന് നിയമ ബിരുദം നേടി, പഞ്ചാബ് ഹരിയാന ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യതു. 2004 ൽ പഞ്ചാബ് , ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയായി 2018 ൽ ഹിമാചൽ പ്രദശ് ചീഫ് ജസ്റ്റിസുമായി.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഉൾപ്പെടെ സുപ്രീംകോടതിയിലെ സുപ്രധാന വിധികളിൽ പങ്കാളിയായ ജസ്റ്റിസ് സൂര്യകാന്ത് ഒന്നര വർഷത്തിലധികം ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകും 2027 ഫെബ്രുവരി 9 ആയിരിക്കും അദ്ദേഹത്തിൻറെ വിരമിക്കൽ.