കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടയേർഡ് രജിസ്ട്രാർ ആൻഡ് ഫൈനാൻസ് ഓഫീസറും , ചാലപ്പുറം ചെമ്പക ഹൗസിംഗ് കോളനിയിലെ താമസക്കാരനും മായ ഡോ: എം. അബ്ദുൾ അസീസ് (89) നിര്യാതനായി. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും , കെ.എൻ എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു . ഭാര്യ: ഡോ:കുൽസംബീവി , മക്കൾ: അൻവർ, അൻസാരി, അജ്മൽ, അഫ്സൽ, മരുമക്കൾ: ദീന, സബാന, റിസ് വന . ജനാസ നമസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുതിയ പാലം മുജാഹിദ് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ.