തിരുവനന്തപുരം :തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദനവും മധ്യകിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദനവും മൂലം സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാവുമെന്ന് കാലവസ്ഥാവകുപ്പ് അറിയിച്ചു . ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് മോൻതാ ചുഴലിക്കാറ്റ് ആയി മാറും .നാളെ വൈകുന്നേരം രാത്രിയിൽ ആന്ധ്രപ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാധ്യത. ഇന്ന് കോഴിക്കോട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് . ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി ,ആലപ്പുഴ ,എറണാകുളം ,തൃശൂർ, പാലക്കാട് ,മലപ്പുറം ,വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ വരെയും ,കർണാടക തീരത്ത് വ്യാഴാഴ്ച വരെയും, മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ എത്രയും വേഗം ഏറ്റവുമടുത്തുള്ള തീരത്തേക്ക് മടങ്ങാനും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.