കോഴിക്കോട് : പന്നിയങ്കരവെച്ച് നടന്ന വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം.അരീക്കാട്സാന്ത്വനം റെസിഡൻസ് അസോസിയേഷനിലെ അംഗമായ ഹാരിസ് (എ.പി. ഹൗസ്, ഒമാൻ) യുടെ ഭാര്യ അരീക്കാട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സുഹറ (46) യാണ് മരിച്ചത് .ഇന്ന് പന്നിയങ്കര കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപം വെച്ചാണ് അപകടം. വൈകീട്ട് മൂന്നരയോടെ യുവതി സഞ്ചരിച്ച സ്ക്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിച്ച് മീൻ ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ യുവതി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു ലോറി ശരീരത്തിൽ കയറിയിറങ്ങിയാണ് മരണം .മക്കൾ: ഹാഷിം, മാലിക് റോഷൻ, ശൈഹ പർവീൺ മരുമകൻ: നിയാസ് (ദുബായ്) ,പിതാവ്: സാലി മുഹമ്മദ്മാതാവ്: പരേതയായ നഫീസ