താമരശ്ശേരി ഫ്രഷ് കട്ട് സമരം : പോലീസ് അർദ്ധരാത്രിയിൽ വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു
കോഴിക്കോട് : താമരശ്ശേരിയിൽ ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പരിസരത്തെ വീടുകളിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി സ്ത്രീകളുടെ പരാതി. അർദ്ധരാത്രിയിൽ എത്തുന്ന പോലീസ് സംഘം നിരന്തരം വാതിലിനും, ജനലുകളിലും മുട്ടുകയും നിർത്താതെ കോളിംഗ് ബെൽ അടിക്കുകയും ചെയ്തു ബുദ്ധിമുട്ടിക്കുന്നതായി വീട്ടുകാർ പറഞ്ഞു.താമരശ്ശേരിയിലെയും കോടഞ്ചേരി യിലെയും പോലീസ് സ്റ്റേഷനിൽ നിന്നുമാണ് പോലീസ് കാർ എത്തുന്നത്. അർദ്ധരാത്രിയിൽ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചും ,പകൽ വന്നാൽ പോരേ എന്നും ചോദിച്ച സ്ത്രീകളോട് ഞങ്ങൾ 12 മണിക്കും, രണ്ടുമണിക്കും, നാലുമണിക്കും വരും , എല്ലാ ദിവസവും വരും എന്നായിരുന്നു പോലീസ് കാരുടെ ഭീഷണി.കുട്ടികൾക്കും , സ്ത്രീകൾക്കും പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് സ്ത്രീകൾ പരാതിപ്പെട്ടു. വീട്ടിനുള്ളിൽ കയറി കട്ടിലിനടിയിലും, ബാത്റൂമിലും , ഷോറൂമിലും പരിശോധിക്കുകയും ഉറങ്ങിക്കിടക്കുന്ന കുട്ടികളെ വിളിച്ചുണർത്തി ഫോട്ടോ കാണിച്ച് ഇതാരെന്നറിയാമോ എന്നൊക്കെ ചോദിച്ചു പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി വീട്ടുകാർ പറഞ്ഞു.