തിരുവനന്തപുരം : പേരൂർക്കട ഹരിത നഗറിൽ വിറകടുപ്പിൽ നിന്ന് തീ പടർന്ന് വൃദ്ധ ദമ്പതികൾ മരിച്ചു. ഹരിത നഗറിലെ ആന്റണി (81) ഭാര്യ ഷേർളി ( 43) എന്നിവരാണ് മരിച്ചത് . വീടിനു പുറത്തുള്ള വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമ്പോഴാണ് അപകടം ആൻറണിയുടെ മുണ്ടിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ ഷേർലിയുടെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും . മകൻ: ഫെലിക്സ് ആന്റണി, മരുമകൾ :ദർശിനി