തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ നവംബറിൽ ആരംഭിക്കും

Update: 2025-10-23 01:55 GMT

ന്യൂഡൽഹി : രാജ്യ വ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ നവംബറിൽ ആരംഭിക്കുമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പരിഷ്കരണത്തിനുള്ള ഷെഡ്യൂൾ ഉടൻ തയ്യാറാക്കുമെന്നും, അടുത്ത ദിവസങ്ങളിൽ തന്നെ സമയക്രമം കമ്മീഷൻ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് സൂചന. രാജ്യവ്യാപകമായി ഓരോ ഘട്ടങ്ങളിലായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് ,പശ്ചിമ ബംഗാൾ, കേരളം പുതുച്ചേരി ,എന്നീ സംസ്ഥാനങ്ങളിൽ പരിഷ്കരണം ആദ്യം നടത്തുക . അസാമിൽ അതിനുശേഷം നടത്തും എന്നാൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതിനുശേഷമേ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആരംഭിക്കാവൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അസം അഭ്യർത്ഥിച്ചിട്ടുണ്ട്.2002ലാണ് കേരളത്തിൽ അവസാനമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നത് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ പരിഷ്കര നടപടികൾ അതിനുശേഷം ആരംഭിക്കാവു വെന്ന് സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആധാർ തിരിച്ചൽ തിരിച്ചറിയൽ രേഖയായി മാത്രം മാത്രമേ പരിഗണിക്കൂ.