തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പി എം ശ്രീ പദ്ധതിയെന്ന് ബിനോയ് വിശ്വം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ യിൽ ചേരുന്നതിൽ എതിർപ്പ് ശക്തമാക്കി സിപിഐ നേത്ര്യുത്വം. പദ്ധതി കേരള സർക്കാർ നടപ്പിലാക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പി എം ശ്രീ . ഈ പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസ് അജണ്ട ക്കെതിരാണ് സി പി ഐയും , സിപിഎം ഉം എന്ന് ബിനോയ് വിശ്വം പറഞ്ഞു. ആർ എസ് എസ് അജണ്ട ആയത് കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും, മതേതര ബോധമുള്ള മനുഷ്യരും പദ്ധതിയെ എതിർക്കുന്നതെന്നും ബിനോയ് വിശ്വം അറിയിച്ചു. എന്നാൽ പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിൽ സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ എതിർപ്പ് രേഖപ്പെടും പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്നപാർട്ടി നിലപാട് മന്ത്രിസഭാ യോഗത്തിൽ അറിയിക്കാനാണ് നേതൃത്വത്തിന്റെ നിർദേശം.