കൊല്ലം : കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 27, റീസർവ് നമ്പർ 244/2 ലെ ഭൂമിയിൽ പ്രവർത്തിച്ചുവരുന്ന ഐശ്വര്യ ഗ്രാനൈറ്റ് എന്ന ഖനന സ്ഥാപനം മൈനിങ് നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി ജിയോളജി വകുപ്പ് ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു.സ്ഥാപനത്തിനും, മാനേജിങ് പാർട്ടണറുക്കുമെതിരെ എസ്ഡിപിഐക്ക് വേണ്ടി വിളയിൽ വീട്നൗഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയതും ഖനനം നിർത്തിവെച്ചതും. പരിശോധനയിൽ നിയമാനുസൃതമായ പരിധിക്ക് മീതെ ഖനനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവെക്കാനും തുടർനടപടികൾ ആരംഭിക്കാനും തീരുമാനിച്ചതായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻമാർ അറിയിച്ചു. ഖനനത്തിന്റെ അളവ് കൃത്യമായി ഉറപ്പാക്കാൻ ജിയോളജി ഓഫീസിൽ നിന്നുള്ള സാങ്കേതിക സംഘം സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. അളവിൽ കവിഞ്ഞ് ഖനനം നടന്നതായി തെളിഞ്ഞാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്ഇത്തരത്തിലുള്ള നിയമവിരുദ്ധ ഖനനങ്ങൾക്കും സുരക്ഷാ വീഴ്ചകൾക്കും എതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കണം എന്ന് പ്രദേശവാസികൾ പറഞ്ഞു.