ഫ്രഷ് കട്ട് സമരം : പോലീസ് ഭീകരത അപലപനീയം - എസ്ഡിപിഐ

Update: 2025-10-21 13:39 GMT

കോഴിക്കോട് : കൊടുവള്ളി അമ്പായത്തോട്  ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ നടത്തുന്ന  പ്രതിഷേധത്തിന് പിന്നാലെ, പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ പൊലീസ് നടത്തിയ അതിക്രമങ്ങളെയും ആളില്ലാത്ത വീടുകളുടെ വാതിലുകൾ വരെ ചവിട്ടിത്തുറന്ന് നടത്തിയ ഭീകരതയേയും എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അപലപിച്ചു.ജനാധിപത്യ സമൂഹത്തിൽ ഇത്തരത്തിലുള്ള പൊലീസ് ഭീകരത അംഗീകരിക്കാനാവില്ല.ജനങ്ങളുടെ ആരോഗ്യവും , ജീവിത നിലവാരവും തകർക്കുന്ന അറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടുകയോ, ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കുകയോ വേണം. കട്ടിപ്പാറ പഞ്ചയാത്ത് അതിർത്തിയിൽ, അമ്പയത്തോട് ഇറച്ചിപ്പാറയിൽ പുഴയോട് ചേർന്ന സ്ഥലത്ത് സ്ഥാപിച്ച ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് മൂലം കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി പഞ്ചായാത്തുകളിലെ അനവധി കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ശുദ്ധമായ വായുവും ശുദ്ധജലവും ജനങ്ങളുടെ അടിസ്ഥാന അവകാശമാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ നിറവേറ്റണം . പ്രദേശത്തെ ജനങ്ങളുടെ ദുരിതം മനസിലാക്കാതെ പൊലീസ് ഭീഷണിയും അടിച്ചമർത്തലും വഴി ജനകീയ പ്രക്ഷോഭം അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത് . ഇത് അവസാനിപ്പിക്കണമെന്നും സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.പി.യുസുഫ് യോഗത്തിൽ അധ്യക്ഷനായി,സലീം കാരാടി, ഇ.പി.റസാഖ്‌, ആബിദ് പാലക്കുറ്റി,  ജുബൈർ.എം.ടി,അൻസാർ അമ്പാടൻ,മുസ്തഫ.എം.ടി,സാദിഖ് പൂവോട് , താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് ഈർപ്പോണ, നിസാർ വാടിക്കൽ.ഓമശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.എം .സിദ്ധീഖ്,സി.ടി.റഹീം തുടങ്ങിയവർ സംസാരിച്ചു.