കൊല്ലം : കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണൻ(35)ന്റെ മൃതദ്ദേഹം കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ മൊസാ ബിക്കിൽ ബെയ്റാ തുറമുഖത്ത് സമീപം ബോട്ട് മറിഞ്ഞു ശ്രീരാഗ് രാധാകൃഷ്ണൻ മരണപ്പെട്ടത്.ശ്രീരാഗ് ജോലി ചെയ്യുന്ന കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീകാരത്തെ ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത് .പി പി രാധാകൃഷ്ണൻ ഷീലാ ദമ്പതികളുടെ മകനാണ് ശ്രീരാഗ്. ഭാര്യ :ജിത്തു , മക്കൾ: അതിഥി (5) അനശ്വര (9) . ഏഴുവർഷമായി കപ്പലിൽ ഇലക്ട്രിക്കൽ എൻഞ്ചീനിയറായി ജോലിചെയ്യുന്ന ശ്രീരാഗ് മൂന്നുവർഷം മുമ്പാണ് മൊസാംബിക്കിൽ ജോലിക്ക് എത്തിയത്.ആറുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിന് തിരിച്ചു പോയത് .കഴിഞ്ഞ 16 ന് രാത്രിയാണ് ശ്രീരാഗ് അവസാനമായി വീട്ടിലേക്ക് ഫോൺ വിളിച്ചത് .പിറ്റേദിവസം പുലർച്ചെയാണ് അപകടം ഉണ്ടായത് .ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ ആയിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലെ ജോലിക്കാരും ,കപ്പൽ ജോലിക്കാരും ഉൾപ്പെടെ 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് .13 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.