അട്ടപ്പാടി വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ യുവതി വള്ളിയമ്മ

Update: 2025-10-17 16:48 GMT

പാലക്കാട് : അട്ടപ്പാടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹംആദിവാസി യുവതി ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയുടേത്. ഇവരെ രണ്ട് മാസം മുൻപ് കാണാതായതായിരുന്നു സംഭവത്തിൽ വള്ളിയമ്മയുടെ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പോലീസ് പിടികൂടി. വള്ളിയമ്മയെ ഉൾവനത്തിൽ കുഴിച്ചിട്ടതായാണ് പഴനി പോലീസിനോട് പറഞ്ഞത്. പരിശോധനയിൽ ആണ് വള്ളിയമ്മയുടെ മൃതശരീരം ആണെന്ന് മനസിലായത്. വീണ് പരിക്കേറ്റ വള്ളിയമ്മ മരിക്കുകയായിരുന്നു എന്നാണ് പഴനി പോലീസിനോട് പറയുന്നത്. വള്ളിയമ്മയുടെ ആദ്യ ഭർത്താവിലെ മക്കൾ പരാതി നൽകിയ പ്രകാരം പോലിസ് കേസ് എടുത്ത് അന്യാഷണം ആരംഭിച്ചു.