ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

Update: 2025-10-17 01:54 GMT

തിരുവനന്തപുരം: ശബരിമല സ്വർണ ക്കവർച്ച കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. പുളിമാത്ത് വീട്ടിൽ നിന്ന് രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ പത്തുമണിക്കൂറോളം ചോദ്യം ചെയ്തശേഷം രാത്രി 11:30 മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . പോറ്റിയെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘം കോടതിയിൽ നിന്ന് പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ദേവസ്വം വിജിലൻസ് സംഘം നേരത്തെ രണ്ട് തവണയായി മണി കുറുകൾ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി കാര്യമായി ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. സ്വർണപ്പാളി കവർ യും ശ്രീകോവിലിന്റെ സ്വർണക്കവർച്ചയും കൂടി രണ്ട് കേസുകൾ ആയാണ് രജിസ്റ്റർ ചെയ്തത്. പോറ്റിയുടെ സ്പോൺസർമാരെയും, സഹായികളേയും അവരിൽ ഉൾപ്പെട്ട കൽപേഷ്, നാഗേഷ് എന്നിവർ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല.