*ചെറുമത്തി പിടിക്കരുത് , സുസ്ഥിരത നിലനിർത്താൻ എം എൽ എസ് നിയന്ത്രണം - മുന്നറിയിപ്പുമായി സിഎംഎഫ്ആർഐ*

Update: 2025-10-14 02:58 GMT

കൊച്ചി : കേരള തീരത്ത് മത്തി കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ പിടിക്കാവുന്ന നിയമപരമായ വലിപ്പമായ 10 സെൻറീമീറ്റർ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ) അറിയിച്ചു.അനുകൂലമായ മഴയിൽ കടലോപരിതലം കൂടുതൽ ഉൽപാദനക്ഷമമായതാണ് മത്തി വൻതോതിൽ കേരളതീരത്ത് ലഭ്യമാക്കാൻ കാരണം. എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെ ഭക്ഷ്യ ലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.ചെറു മത്സ്യബന്ധനം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത് കടലുകളിൽ ഇപ്പോഴും ഉയർന്ന ഉൽപ്പാദനക്ഷമമാണെന്നതിന്നാൽ ചെറു മീനുകൾ ധാരാളമായി കാണപ്പെടുന്നുണ്ട് .ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ എംഎൽഎസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനമാണ് വേണ്ടതെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ യു ഗംഗ അറിയിച്ചു.