*അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നു; വിവാദ പരാമർശവുമായി അമിത് ഷാ*

Update: 2025-10-12 02:24 GMT

ന്യൂഡൽഹി : അയൽരാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം കാരണം മുസ്‌ലിം ജനസംഖ്യ 24.6% ആയി വർധിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിലെ ഹിന്ദു ജനസംഖ്യയിൽ നിന്ന് 4.5 ശതമാനം കുറഞ്ഞന്നും, ഇത് മുസ്‌ലിംകളുടെ വൻതോതിലുള്ള നുഴഞ്ഞുകയറ്റത്തിലാണ് ഇത് സംഭവിച്ചതെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശ് ,പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള നുഴഞ് കയറ്റമാണ് ജനസംഖ്യയിൽ ഇത്രയും മാറ്റം വരുത്തിയത് എന്ന് അമിത് ഷാ പറഞ്ഞു. 'നുഴഞ്ഞ് കയറ്റം ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം' എന്ന വിഷയത്തിൽ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മറ്റു രാജ്യങ്ങളിലെ ഹിന്ദു ജനസംഖ്യ കുറയാനുള്ള കാരണം മതപരിവർത്തനം മൂലം അല്ലെന്നും , അവരിൽ പലരും ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അഭയാർത്ഥികളെയും, നുഴഞ്ഞുകയറ്റക്കാരെയും ഒരേ വിഭാഗത്തിൽ പരിഗണിക്കരുത്. നുഴഞ്ഞ് കയറ്റക്കാരേ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നും. അവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കുമെന്നും ' വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താൻ ശ്രമിക്കുമെന്നും , വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കു എന്നും അദ്ദേഹം പറഞ്ഞു.