*ആർഎസ്എസ് ശാഖയിലെ ലൈംഗിക പീഡനത്തിനിരയായ യുവാവിന്റെ ആത്മഹത്യ ; സമഗ്ര അന്വേഷണം വേണം. എസ്ഡിപിഐ*

Update: 2025-10-11 11:16 GMT

കോട്ടയം : ആർഎസ്എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്ത കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി (24)മരിച്ചതിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് വി.എസ് അഷറഫ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. ആർഎസ്എസ് ശാഖയിലെ പീഡനമാണ് യുവാവിന്റെ മരണത്തിനിടയാക്കിയത്.  ഇതിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ പോലീസ് തയ്യാറാവണം.ഇനിയും പീഡനം സഹിച്ച് മുന്നോട്ടുപോവാനാവില്ലെന്നും , താന്‍ നേരിട്ട മാനസിക-ശാരീരിക ആഘാതത്തിന് കാരണം ആര്‍എസ്എസ് ആണെന്നും ആത്മഹത്യ ചെയ്ത യുവാവ് മരണപ്പെടുന്നതിന് മുമ്പ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. നാലുവയസ് മുതല്‍ പീഡനത്തിന് ഇരയാക്കിയതായും സജീവ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകനാണ് ചൂഷണം ചെയ്തതെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്.നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. ദണ്ഡ ഉപയോഗിച്ച് കാരണമില്ലാതെ അടിച്ചുവെന്നും, കഴിഞ്ഞ ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്നെന്നും യുവാവ് വെളിപ്പെടുത്തൽ നടത്തിയിട്ട് അന്വേഷണം നടത്താത്തത്ത് ഞെട്ടലുളവാക്കുന്നതാണ്.ആര്‍എസ്എസ് കേന്ദ്രങ്ങളിൽ നടക്കന്ന പീഡന ദുരൂഹത പുറത്തുകൊണ്ടുവരാൻ പോലീസ് സംവിധാനം തയ്യാറാവണം. ഒരുപാട് പേരെ പീഡിപ്പിക്കുന്നതായി മരണപ്പെട്ട യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട് ഇതിൻറെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ ആവശ്യപെയോട്ടു .  സുബൈർ പത്തനാട്,  റഫീഖ് വാഴൂർ, അജീബ്, സഹദ് സൽമാൻ, ഫൈസൽ പത്തനാട്, അയ്യൂബ് രണ്ട്മാക്കൽ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.