*കാമ്പസുകളിലെ സാംസ്കാരികാ ധിനിവേശത്തെ പ്രതിരോധിക്കണം: 'പ്രൊഫ്കോൺ ' സമ്മേളനം*
മംഗലാപുരം: സാംസ്‌കാരിക ജീര്‍ണതയുടെ മാലിന്യങ്ങളെ പുറംതള്ളാനുള്ള ഇടങ്ങളായി കാമ്പസുകളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ വിദ്യാർത്ഥികൾ പ്രതിരോധം തീര്‍ക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി മംഗലാപുരത്ത് സംഘടിപ്പിച്ച ഇരുപത്തി ഒമ്പതാമത് പ്രൊഫ്കോൺ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതല്‍ നടപടി സ്വീകരിക്കാനും തയ്യാറാകണം. നിര്‍മ്മിതബുദ്ധിയുടെ വിജ്ഞാന വിപ്ലവകാലത്തും അശ്ലീലതയുടെ ആലസ്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ തളച്ചിടാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം.സംസ്ഥാനത്ത് നിന്നുളള പ്രൊഫഷണലുകളുടെ കൊഴിഞ്ഞ് പോക്ക് തടയിടാന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അധികാരികള്‍ തയ്യാറാകണം.സമ്മേളനം ആസ്പെയർ കോളേജ് ഓഫ് എക്സലൻസ് സി.ഇ.ഒ.യും ഫൗണ്ടറുമായ ഷൈഖ് അബ്ദുസ്സലാം മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹ്ബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. കർണ്ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവു മുഖ്യാതിഥിയായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോട്, വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ. അൻഫസ് മുക്രം, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറിമാരായ ഇ. സുജൈദ്, കെ.എം ഷാമിൽ, വിസ്ഡം കാസർകോട് ജില്ലാ പ്രസിഡന്റ് ബഷീർ കൊമ്പനടുക്കം, കർണ്ണാടക സലഫി അസോസിയേഷൻ ട്രഷറർ സയ്യിദ് ഷാസ് എന്നിവർ പ്രസംഗിച്ചു.രാത്രി നടന്ന ‘സർവൈവിങ്ങ് എ ഷേക്കൻ വേൾഡ്’ പാനൽ ചർച്ചയിൽ സി.പി സലീം, കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാർത്ഥി പി.ഒ. ഫസീഹ്, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി ഷിയാദ് ഹസ്സൻ, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി ഹിലാൽ സലീം സി.പി എന്നിവർ സംസാരിച്ചു. ഇന്ന് (ശനി) നടക്കുന്ന സമ്മേളനത്തിൽ ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് മുൻ കമ്മീഷണറായിരുന്ന എസ്.വൈ. ഖുറൈഷി, കേരള നിയമസഭാംഗങ്ങളായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, യെനപ്പോയ യൂനിവേഴ്സിറ്റി പ്രോ ചാൻസലർ മുഹമ്മദ് ഫർഹാദ്, സൈദ് പട്ടേൽ മുംബൈ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ മൗലവി പുതുപ്പറമ്പ്, സെക്രട്ടറി അബ്ദുൽ മാലിക് സലഫി, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ജോയിന്റ് കൺവീനർ മുഹമ്മദ് ഷബീബ് സ്വലാഹി, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ: ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഹാരിസ് കായക്കൊടി, വിസ്ഡം യൂത്ത് വൈസ് പ്രസിഡന്റുമാരായ ഡോ. പി.പി നസീഫ്, ഡോ. ബഷീർ വി.പി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, ഡോ. അബ്ദുല്ല ബാസിൽ സി.പി, സഫുവാൻ ബറാമി അൽ ഹികമി, അസ്ഹർ അബ്ദുൽ റസാക്ക്, ഖാലിദ് വെള്ളില, നിയാസ് കൂരിയാടൻ, റൈഹാൻ അബ്ദുൽ ഷഹീദ്, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. മുഹമ്മദ് മുബഷിർ ടി.സി, എ.പി., സമീർ മുണ്ടേരി, ശരീഫ് കാര, മുനവ്വർ സ്വലാഹി, പി.കെ. അംജദ് മദനി, അഷ്കർ ഇബ്രാഹീം, വാഫി ഷിഹാദ്, സഹൽ മദീനി, അനീസ് മദനി, ഷഫീഖ് അബ്ദുറഹീം, യാസിർ അൽ ഹികമി, മുഷ്താഖ് അൽ ഹികമി, ഹവാസ് സുബ്‌ഹാൻ, നുസ്‌ഹാൻ രണ്ടത്താണി, ഷംജാസ് കെ. അബ്ബാസ്, സഫീർ അൽ ഹികമി, അബ്ഹജ് സുറൂർ, അബ്ദുൽ ഹാദി വി.എസ്, ഷാഫി അൽ ഹികമി, പി.കെ റിഷാദ് അസ്‌ലം, അക്രം വളപട്ടണം, സ്വാലിഹ് കാവനൂർ, ശാബിൻ മദനി പാലത്ത്, ഷുഹൈബ് അൽ ഹികമി, എന്നിവർ വിഷയാവതരണങ്ങൾ നടത്തും.ഷീ സ്പേസ് സിമ്പോസിയത്തിന് വിസ്ഡം വിമൻ സംസ്ഥാന അധ്യക്ഷ ഡോ. സി. റസീല, വിസ്ഡം ഗേൾസ് സംസ്ഥാന അധ്യക്ഷ ടി.കെ. ഹനീന എന്നിവർ നേതൃത്വം നൽകും. ടാക്ക്‌ളിങ്ങ് മോഡേൺ അഡിക്ഷൻസ്’ ശില്പശാലയിൽ ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.സമ്മേളനം പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കും. ‘എക്കോസ് ഓഫ് അൽ ഖുദ്സ്; ദി പലസ്തീൻ സ്റ്റോറി’ എന്ന സെഷനിൽ ജിയോപൊളിറ്റിക്കൽ അനലിസ്റ്റും കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് ചരിത്ര വിഭാഗം പ്രൊഫസറുമായ ഡോ. പി.ജെ വിൻസന്റ്, ഡോ. അബ്ദുല്ല ബാസിൽ സി.പി എന്നിവർ നയിക്കുന്ന പ്രത്യേക ശില്പശാലയും ഒരുക്കിയിട്ടുണ്ട്.