ബർലിൻ : ജർമ്മൻ സർക്കാരിൽ കൂട്ടുകക്ഷിയായ സോഷ്യൽ ഡെമോക്രറ്റ് പാർട്ടിയുടെ നേതാവും പടിഞ്ഞാറൻ ജർമ്മനിയിലെ നഗരത്തിലെ നിയുക്ത മേയറുമായ ഐറിസ് സ്സാൾസറിന്(57) കുത്തേറ്റു. വീടിനടുത്തുള്ള തെരുവിന് സമീപം നടക്കുമ്പോൾ ആണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ മേയർ അടുത്തുള്ള വീട്ടിൽ അപയം തേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റാൾസർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണന്ന് പോലിസ് വൃത്തങ്ങൾ പറഞ്ഞു.