*എൻജിനിയറിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു*

Update: 2025-10-07 03:09 GMT

കണ്ണൂർ :ശ്രീകണ്ഠപുരത്തിനടുത്ത ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി ബസ്സിറങ്ങി കോളേജിലേക്ക് നടന്ന് പോകവേ കുഴഞ്ഞു വീണ് മരിച്ചു . ഉളിക്കൽ നെല്ലിക്കാംപൊയിലിലെ കാരാമയിൽ അൽഫോൻസാ ജേക്കബ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ബസ്സിറങ്ങി ക്ലാസ്സിലേക്ക് നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു . സഹപാഠികളും, അധ്യാപകരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.ബിടെക് സൈബർ സെക്യൂരിറ്റി വിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയാണ് അൽഫോസ ജേക്കബ്.പിതാവ് : ജേക്കബ് ,മാതാവ്: ജസ്സി ജേക്കബ് ,സഹോദരങ്ങൾ :ജോസിൻ ജേക്കബ്, ജോയ്സ് ജേക്കബ് ,പരേതനായ ജോയൽ ജേക്കബ് . സംസ്കാരം :ഇന്ന് നെല്ലിക്കാംപൊയിൽ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

പൂജ അവധി കഴിഞ്ഞ് സഹപാഠികൾക്ക് ഒപ്പം വീണ്ടും കോളേജിൽ എത്തിയപ്പോഴാണ് ആൽഫോസയുടെ നിര്യാണം ഉണ്ടായത് . 2012 സെമിനാരിയിൽ നടന്ന ഒരു ക്യാമ്പിൽ പങ്കെടുക്കുന്നതിനിടയിലാണ് സഹോദരൻ ജോയിൽ ജേക്കബ് കുഴഞ് വീണു മരിച്ചത്. കുടുംബത്തിലെ 2 പേരുടെ കുഴഞ്ഞ് വീണുള്ള മരണം വീട്ടുകാരിലും, ബന്ധുക്കളിലിലും ഭയപാട് ഉണ്ടാക്കിയിരിക്കയാണ്.