*അച്ഛനെ വെട്ടി വീടിനുമുകളിൽ ഇരിപ്പുറപ്പിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു.*
തൃശ്ശൂർ :പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലെ പറപ്പൂക്കരയിൽ അച്ഛനെ വെട്ടി വീട്ടിന്നു മുകളിൽ ഇരിപ്പുറപ്പിച്ചു മകനെ പോലീസ് അറസ്റ്റ് ചെയ്തു . മുത്രത്തിക്കര ശിവക്ഷേത്രത്തിനു സമീപം വാടകക്ക് താമസിക്കുന്ന മേക്കാട് ശിവനെ ( 68)നെയാണ് മകൻ വിഷ്ണു ( 34) വെട്ടിയത്. കഴുത്തിലും, തലയിലും വെട്ടേറ്റ ശിവനെ മുളങ്കുന്നത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനുമായി തെറ്റി അച്ഛനും അമ്മയും ഒരു മാസത്തോളമായി ബന്ധു വീട്ടിൽ ആയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയ മാതാപിതാക്കളുമായി മകൻ വാക്കേറ്റം ഉണ്ടായതായും ഇതിനിടെ മകൻ കൊടുവാളുകൊണ്ട് അച്ഛനെ വെട്ടിയെന്നുമാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. അമ്മയെ വെട്ടാൻ ശ്രമിച്ചെങ്കിലും ബന്ധു തടഞ്ഞതിന്നാൽ രക്ഷപ്പെട്ടതാണന്നും പറഞ്ഞു. ബന്ധു വാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പുതുക്കാട്ട് പോലീസ് എസ് എച്ച് ആദം ഖാൻ എസ്ഐ എൻ പ്രദീപ് എന്നിവയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.