*തൊഴിലാളി ചൂഷ്ണങ്ങൾക്കെതിരെ പോരാട്ടം തുടരും: എസ്ഡിടിയു*

Update: 2025-10-03 10:04 GMT

പറവൂർ: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU) പറവൂർ ഏരിയയുടെ ത്രിവത്സര പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിക്കൊണ്ടുള്ള പ്രതിനിധി സമ്മേളനം പറവൂർ നന്ദികുളങ്ങര MAS ഓഡിറ്റോറിയത്തിൽ വിജയകരമായി സമാപിച്ചു.എസ് ഡി റ്റി യു സംസ്ഥാന സമിതി അംഗം സലാം പാറക്കാടൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.രാജ്യത്തെ പരമ്പരാഗത തൊഴിലാളി പ്രസ്ഥാനങ്ങളുടെ പരാജയം കാരണം സംഘടിതരും അസംഘടിതരുമായ തൊഴിലാളികൾ SDTU-വിനെ അന്വേഷിച്ച് മെമ്പർഷിപ്പ് എടുക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ചൂഷണമില്ലാത്ത തൊഴിലിടങ്ങൾക്കായും മുതലാളി തൊഴിലാളി സൗഹൃദ തൊഴിൽ അന്തരീ ക്ഷത്തിനായുമുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റും റിട്ടേണിംഗ് ഓഫീസറുമായ ജമാൽ മുഹമ്മദിന്റെ മേൽനോട്ടത്തിൽ നടന്ന ഇലക്ഷനിൽ 2025-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ്: കെ.എം ഷാജഹാൻ,വൈസ് പ്രസിഡന്റ്: ഷംജാദ് ബഷീർ,സെക്രട്ടറി: അൻസാബ് .എം കെ.,ജോയിന്റ് സെക്രട്ടറി: ഹാരിസ് മുഹമ്മദ്ട്രഷറർ: നൗഷാദ്കമ്മിറ്റി അംഗങ്ങൾ: സഹീർ, രാകേഷ് നായർ എന്നിവരെ തിരഞ്ഞെടുത്തു.പറവൂർ ഏരിയ പ്രസിഡൻ്റ് കെ.എം ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പറവൂർ മണ്ഡലം പ്രസിഡന്റ് സിയാദ് സി.എസ്, സെക്രട്ടറി സുധീർ അത്താണി ഓർഗനൈസിംഗ് സെക്രട്ടറി സുൽഫിക്കർ വള്ളുവള്ളി, എസ്ഡിറ്റിയു ജില്ലാ കമ്മിറ്റി അംഗം യാക്കൂബ് സുൽത്താൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഹാരിസ് മുഹമ്മദ് സ്വാഗതവും ഏരിയ സെക്രട്ടറി അൻസാബ് എം.കെ നന്ദിയും രേഖപ്പെടുത്തി.