റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറക്കുവാനുള്ള എയർ ഇന്ത്യയുടെ തീരുമാനം പ്രതിഷേധാർഹം ആണെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി.ശൈത്യകാല ഷെഡ്യൂളുകളിൽ കേരളത്തിൽ നിന്നുള്ള 75 ഓളം സർവീസുകളാണ് റദ്ദാക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 25 സർവീസുകൾ ഗൾഫ് മേഖലയിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന കരിപ്പൂർ വിമാനതാവളത്തിൽ നിന്നാണ്. ഈ തീരുമാനത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉടൻ പിന്മാറണമെന്നും വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.കെഎംസിസി മുഖ്യരക്ഷാധികാരി കെ പി മുഹമ്മദ് കുട്ടി, പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ ' ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് 'ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ കാദർ ചെങ്കള എന്നിവർ പങ്കെടുത്തു.