"നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു*

Update: 2025-10-01 16:18 GMT

മലപ്പുറം : ഐക്കരപ്പടി കുറിയോടം ഓട്ടുപാറ മാനോളി മുഹമ്മദ് കുട്ടി (ബാപ്പുട്ടി ) എന്നവരുടെ മകൻ അസ്‌ലം (45) നിർമാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. പുളിക്കൽ കൊടികുത്തിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന ഇരുനില കൊട്ടിടത്തിൻ്റെ കോൺഗ്രീറ്റ് ജോലിക്കിടെ ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. ഉടനെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് MCH ലേ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നരിക്കുത്ത് കളത്തിൽ ചെറക്കത്തോടി സുഹറാബി യാണ് മാതാവ്. മക്കൾ: ആദിൽ, (കുറ്റിപ്പുറംപോളിടെക്നിക് വിദ്യാർത്ഥി), ഹിദ, സൻഹ (Ammhs വിദ്യാർത്ഥികൾ). ഭാര്യ: സുനിറ മലപ്പുറം. കബറടക്കം നാളെ വ്യാഴം പുത്തലം ജുമാ മസ്ജിദിൽ നടക്കും.