തിരുവനന്തപുരം : പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഇന്ന്പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക.സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിജസ്ഥിതി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ നൽകുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും കാലതാമസം കുറയ്ക്കാനും ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും സമയബന്ധിതമായി മറുപടി നൽകുക, സ്ഥിരതയുള്ള ഒരു ജനസമ്പർക്കു സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക, അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിച്ച് സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കി വിശ്വസനീയമായ ജനസേവന സംവിധാനമായി പ്രവർത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും റവന്യു വകപ്പ് മന്ത്രി ക കെ.രാജൻ അധ്യക്ഷതവഹിക്കും, മന്ത്രിമാർ, എം പി മാർ ,എം എൽ എ മാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും