കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗസ്സ ഐക്യദാർഢ്യ സമ്മേളനം ഇന്ന് എറണാകുളത്ത് നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേഷ് മുഖ്യാതിഥിയായിരിക്കും, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ,ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, സ്വാമി ധർമ്മ ചൈതന്യ ,ഫാദർ തോമസ് തറയിൽ, തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.