*നരേന്ദ്രമോഡിക്ക് അധികാരത്തിൽ തുടരാൻ ധാർമികാവകാശമില്ല: ഷാനവാസ് മാത്തോട്ടം*

Update: 2025-09-23 02:05 GMT

ഫറോക്ക് : ഇ. വി. എം. തട്ടിപ്പിലൂടെയും കൃത്രിമ വോട്ടർ പട്ടികയിലൂടെയും വോട്ട് കൊള്ള നടത്തി അധികരത്തിലേറിയ നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിയായി തുടരാൻ ധാർമികാവകാശമില്ലെന്ന്എസ്ഡിപിഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഷാനവാസ്മാത്തോട്ടം പറഞ്ഞു."വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക" എന്ന പ്രമേയത്തിൽ എസ്. ഡി. പി. ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി ഫറോക്ക് മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് മുജീബ് ഫറോക്ക് നയിക്കുന്ന പദയാത്ര യുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷിദ് അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് താലൂക്ക് ആശുപത്രി പരിസമായ ചന്തയിൽ നിന്ന് പ്രായണമാരംഭിച്ച പദയാത്ര ജാഥാ ക്യാപ്റ്റന് പതാക കൈമാറി ബേപ്പൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എഞ്ചിനിയർ എം.എ സലിം ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് കോയ , ഭാരവാഹികളായ അഡ്വ: റഫീഖ് പാതിരക്കാട്, അഷ്റഫ് പുളിയാളി മുൻസിപ്പൽ സെക്രട്ടറി റഷീദ് കല്ലംപാറ എന്നിവർ പ്രസംഗിച്ചു. സുബൈർ പാതിരക്കാട്, അബ്ദുല്ല മാസ്റ്റർ,റഷീദ് നല്ലൂർ, ഇബ്രാഹിം നാദീറ , സഈദ ,എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് കോയ ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ മുജീബ് ഫറോക്ക് സ്വീകരണസ്ഥലങ്ങളിൽ നന്ദി പറഞ്ഞു.