*കോഴിക്കോട് എൻ ഐ ടി യിൽ ബിഐ എസ് സ്റ്റുഡൻ്റ്സ് ചാപ്റ്ററുകളും ,ബിഐ എസ് കോർണറും ഉദ്ഘാടനം ചെയ്തു*
കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് (NITC) അഞ്ച് ബിഐഎസ് സ്റ്റുഡൻ്റ്സ് ചാപ്റ്ററുകളുടെയും എൻഐടിസി ലൈബ്രറിയിലെ ഇ-ക്യൂബ് റിസോഴ്സ് സെന്ററിൽ സജ്ജീകരിച്ച ബിഐഎസ് കോർണറൂം ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടർ ജനറലും, ഉദ്ഘാടനം ചെയ്തു.ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) സതേൺ റീജിയൺ ഡെപ്യൂട്ടി ഡയറക്ടർ ജനറലും സയന്റിസ്റ്റ് ജിയുമായ ഡോ. മീനാക്ഷി ഗണേശൻ അധ്യക്ഷത വഹിച്ചു. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, വിദ്യാർത്ഥികൾക്കിടയിൽ നിലവാര നിർണ്ണയത്തിന്റെയും ഗുണനിലവാര ബോധത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.ബിഐഎസ് ചെയർ പ്രൊഫസർ പ്രൊഫ. പ്രവീൺ നാഗരാജൻ സ്വാഗതം പറഞ്ഞു. ഫാക്കൽറ്റി മെന്റർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിദ്യാഭ്യാസ-വ്യാവസായിക രംഗങ്ങളിൽ നിലവാരത്തിന്റെ സംസ്കാരം വളർത്തുന്നതിൽ ബിഐഎസിന്റെ പങ്ക് നെ കുറിച്ചും . ബിഐഎസ് സംരംഭങ്ങളിൽ സജീവമായി പങ്കാളികളാകാൻ വിദ്യാർഥികൾ തയ്യാറാക്കണമെന്നും ,ഡോ. മീനാക്ഷി ഗണേശൻ പറഞ്ഞു. ഗവേഷണ-വികസന രംഗത്ത് നിലവാരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കിയ പ്രൊഫ. പ്രസാദ് കൃഷ്ണ, ബിഐഎസ് കോർണറിലെ പരമാവധി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.