കോഴിക്കോട്:ചാലിയാറിന്‍റെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താന്‍ വിദേശ മലയാളിയുടെ പുതുസംരംഭം. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഊര്‍ക്കടവിലാണ് ഐഹാന്‍ കോയ യുടെ നേതൃത്വത്തില്‍ ലേക്സൈഡ് വാട്ടര്‍ സ്പോര്‍ട്സ് അക്കാഡമിക്ക് തുടക്കമായത്. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും വിദേശത്തുനിന്നെത്തിയ കയാക്കിംഗ് വിദഗ്ധരുടെയും സാന്നിദ്ധ്യത്തില്‍ അക്കാഡമിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
അക്കാഡമിക്ക് കീഴില്‍ കയാക്കിംഗ്, സ്റ്റാന്‍റ് അപ് പെഡല്‍ ബോട്ട്, റെസ്ക്യൂ എന്നിവയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും പരിശീലനം നല്‍കും. ടൂറിസ്റ്റുകള്‍ക്കായി പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ബൈസിക്കിള്‍ തുടങ്ങിയവയും സംവിധാനിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ അഫിലിയേറ്റ് ചെയ്തതാണ് ഈ ട്രെയ്നിംഗ് സെന്‍റര്‍'.പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. യു.കെയിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ട്രെയ്നര്‍ ഹൊവാര്‍ഡ് ജെയിംസ് ക്രൂക്ക് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശുഭ ശൈലേന്ദ്രന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി നിഖില്‍ദാസ്, യു.കെ ബേസ്ഡ് ലോജിസ്റ്റിക് ഹെഡ് ഡാനി വാക്കര്‍, പി ശങ്കരനാരായണന്‍, വി.എസ് രഞ്ജിത്ത്, കെ.സി വത്സരാജ് എന്നിവര്‍ സംസാരിച്ചു. വാട്ടര്‍ സ്പോര്‍ട്സ് അക്കാഡമി മാനേജിംഗ് ഡയറക്ടര്‍ ഐഹാന്‍ കോയ സ്വാഗതവും കയാക്കിംഗ് ട്രെയ്നര്‍ ശ്യാം ശങ്കര്‍ നന്ദിയും പറഞ്ഞു.