*നരേന്ദ്രമോഡിക്ക് അധികാരത്തിൽ തുടരാൻ ധാർമികാവകാശമില്ല: ജലീൽ സഖാഫി*

Update: 2025-09-22 06:59 GMT

കോഴിക്കോട് : ഇ. വി. എം. തട്ടിപ്പിലൂടെയും കൃത്രിമ വോട്ടർ പട്ടികയിലൂടെയും വോട്ട് കൊള്ള നടത്തി അധികരത്തിലേറിയ നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രിയായി തുടരാൻ ധാർമികാവകാശമില്ലെന്ന് എസ്. ഡി. പി. ഐ. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി പ്രസ്താവിച്ചു."വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക" എന്ന പ്രമേയത്തിൽ എസ്. ഡി. പി. ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മുഹിയുദീൻ സി. കെ. നയിക്കുന്ന പദയാത്ര യുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. മുഹമ്മദ്‌ മാസ്റ്റർ അദ്യക്ഷത വഹിച്ചു. കൂളിമാട് നിന്ന് പ്രായണമാരംഭിച്ച പദയാത്ര ജാഥാ ക്യാപ്റ്റന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം ടി. പി. മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ മുഹമ്മദ്‌ നദ്‌വി, ജോൻ സിക്രട്ടറി കബീർ കെ. കെ., പഞ്ചായത്ത് സിക്രട്ടറി സിനാൻ, വൈസ് പ്രസിഡൻ്റ് ഫാരിസ്, ട്രഷറർ പി. സിദ്ദീഖ്, കെ. എം. ബഷീർ നേതൃത്വം നൽകി. ഇ . പി. ഷുക്കൂർ, ഹബീബ് ടീ. വി. ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ മുഹിയുദീൻ സി. കെ. സ്വീകരണത്തിന് നന്ദി പറഞ്ഞു.