കൽപ്പറ്റ: രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു. എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി മേപ്പാടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസരിക്കുകയാരുന്നു അവർ. വോട്ട് കൊള്ളയുടെ വിവരങ്ങൾ പുറത്ത് വരുന്നതിലൂടെ രാജ്യത്തിൻ്റെജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും അത് അനുവദിച്ച് കൂടെന്നും ജംഷീദ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻ്റ് അദ്ധ്യക്ഷഷ വഹിച്ചു , മണ്ഡലം ഭാരവാഹികൾ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.