*സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം : സർക്കാർ ക്രിയാത്മക പരിഹാരം കാണണം- എൻ കെ റഷീദ് ഉമരി*
കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം മരണപ്പെടുന്നവരുടെയും രോഗ ബാധിതരുടെയും എണ്ണം വര്‍ധിക്കുകയാണെന്നും സര്‍ക്കാര്‍ ക്രിയാത്മക പരിഹാരം കാണണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായിരിക്കുന്നു. ഈ മാസം മാത്രം ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗ വ്യാപനം അതീവ ഗൗരവത്തോടെ കാണണം. അശാസ്ത്രീയവും വൃത്തിഹീനവുമായ നീന്തല്‍ കുളങ്ങള്‍, വിനോദ സഞ്ചാര മേഖലകളിലെ ജനങ്ങളുടെ വെള്ളത്തില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിന് സര്‍ക്കാരും പോലീസും ജാഗ്രത പുലര്‍ത്തണം. സാക്ഷരതയിലും ആതുര സേവന മേഖലയും മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും പല തരത്തിലുള്ള പകര്‍ച്ച വ്യാധികളാണ് ഓരോ വര്‍ഷവും വ്യാപിക്കുന്നത്. നിപ, എച്ച് 1 എന്‍ 1, ചികുന്‍ ഗുനിയ, കൊവിഡ് വകഭേദങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത പനികള്‍ നിരവധി ജീവനുകളാണ് കവര്‍ന്നെടുക്കുന്നത്. വ്യക്തി ശുചിത്വത്തിന് മലയാളികള്‍ മുന്തിയ പരിഗണന നല്‍കുമ്പോഴും പരിസര ശുചീകരണത്തിലും മാലിന്യ സംസ്‌കരണത്തിനും വേണ്ടത്ര ശ്രദ്ധയില്ല എന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് രോഗ വ്യാപനം. ഒരു കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം കേട്ടു കേള്‍വിയായിരുന്നെങ്കില്‍ ഇന്ന് സംസ്ഥാനത്ത് ഇതൊരു ഭീതിതമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം സംബന്ധിച്ച് അഠിയന്തരമായി പഠന-ഗവേഷണങ്ങള്‍ നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.