ആഗോള മാനേജ്മെൻറ് വിദ്യാഭ്യാസ രംഗത്ത് ഏഷ്യയിൽ ഒന്നാം സ്ഥാനം ഐഐഎം കോഴിക്കോടിന്

Update: 2025-09-20 04:49 GMT

കോഴിക്കോട്:ആഗോള വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്കും, ഏഷ്യയ്ക്കും അഭിമാനമായി വീണ്ടും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട്. എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (EPGP) , ഓൺലൈൻ എംബിഎ , ആദ്യമായാണ് QS Online MBA, Rankings 2026-ൽ ഇടം പിടിക്കുന്നത്, ലോകത്ത് 53-ാമത് സ്ഥാനത്തും, ഇന്ത്യയിലും ഏഷ്യയിലും ഒന്നാം സ്ഥാനത്തും എത്തി.മികച്ച തൊഴിൽ സാധ്യതകൾ, ഉയർന്ന നിക്ഷേപ പ്രതിഫലം (ROI), കൂടാതെ വൈവിധ്യത്തെ മുൻനിർത്തിയ സമീപനം എന്നിവയിലൂടെയുമാണ് ആഗോള അംഗീകാരം നേടി മുന്നേറുന്നതെന്നും, ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊ. ദേബാശിസ് ചാറ്റർജി പറഞ്ഞു.