ആലുവ : അങ്കമാലിക്കടുത്ത അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന ആൾ സഞ്ചാരം ഇല്ലാത്ത വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന പാറമടയിൽ പാതിമുറിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ അരക്ക് മുകളിലേക്കുള്ള ഭാഗം കാണാനില്ല. കൊലപാതകം ആണെന്ന് സംശയം കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . മൃത ദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നും അര ഭാഗം മീനുകൾ കൊത്തി തിന്നതിനെതുടർന്നാകാം പൊങ്ങിക്കിടക്കുന്നതെന്ന് നിഗമനം അയ്യമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ ആളുകളെ കാണാതായതായി പരാതികൾ ഒന്നും ഇതുവരെ വന്നിട്ടില്ലെന്ന് എ എസ് പി ഹാർദിക് വീണ, അയ്യമ്പുഴ ഇൻസ്പെക്ടർ ടി കെ ജോഷി എന്നിവർ പറഞ്ഞു . പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ വിദഗ്ധരും ഇന്ന് പരിശോധന നടത്തും.