ഫറോക്ക് പഴയപാലം അപകടാവസ്ഥ : സംരക്ഷണ സമിതി പ്രതിഷേധ സംഗമം നടത്തി

Update: 2025-09-19 05:18 GMT

കോഴിക്കോട് : ഫറോക്ക് പഴയപാലത്തിൻറെ അപകടാവസ്ഥ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഴയപാലം സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. സംഗമം മുൻ എംഎൽഎ പി.വി അൻവർ ഉദ്ഘാടനം ചെയ്തു. പാലം നവീകരണത്തിന് കോടികൾ ചിലവഴിച്ചെങ്കിലും മുകൾ ഭാഗം മോടികൂട്ടുക മാത്രമാണ് ഉണ്ടായത്. ബേപ്പൂരിൻ്റെ വികസനം എന്ന പേരിൽ പുറം മിനുക്കി അകം പൊള്ളയായിരുന്നുവെന്നും, ടൂറിസത്തിൻ്റെ മറവിൽ കോടികൾ മുടിക്കുകയാണ് ഉണ്ടായതെന്ന് പി.വി അൻവർ ആരോപിച്ചു. അഡ്വ. കെ.എം ഹനീഫ അധ്യക്ഷതവഹിച്ചു. റഷീദ് കല്ലംപാറ ,സഹീർ പാതിരക്കാട്, മുഹമ്മദ് കോയ നല്ലൂർ, എം.എ ഖയ്യൂം , മധു ഫറോക്ക്, കുഴിപ്പള്ളി സുബ്രഹ്മണ്യൻ, എം മൊയ്തീൻ കോയ, അൻവർ ഷാഫി, ഇ.ജംഷീദ് ബാബു, അഡ്വ. കെ.പി യാസിർ, റഹൂഫ് പുറ്റേക്കാട് ബീരാൻ വേങ്ങാട്ട്, എന്നിവർ നേത്ര്യുത്വം കൊടുത്തു.