വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുൽ റഹീം നിര്യാതനായി
കണ്ണൂർ : കോഴിക്കോട് സിറാജ് ദിനപത്രത്തിലെ സബ് എഡിറ്റർ ജാഫർ അബ്ദുൽ റഹീം (33) നിര്യാതനായി . കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിനു മുന്നിൽവച്ച് വയനാട് ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടം. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽ സ്വദേശിയാണ് ജാഫർ.
ഓഫീസിൽനിന്ന് ജോലികഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ടു ജാഫറിനെയും, കൂടെയുണ്ടായിരുന്ന സുഹൃത്തും , സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ഞായറാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു . സിറാജ് ദിനപത്രത്തിലെ മലപ്പുറം ,കണ്ണൂർ, കൊച്ചി , ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടർ ആയി സേവനമനുഷ്ഠിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ മൈൻ ഡെസ്കിലേക്ക് മാറിയത് . പുതിയപുരയിൽ അബ്ദുറഹീം - ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ : സക്കീയ ,സഹോദരി: റൈഹാനത്ത്.