വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസർക്ക് നേരെ അതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണം -വിമൻ ഇന്ത്യ മൂവ്മെൻ്റ്

Update: 2025-09-14 16:39 GMT

മാനന്തവാടി : സുഗന്ധഗിരി ഫോറസ്റ്റ് ഓഫിസില്‍ വനിതാ ഉദ്യഗസ്ഥക്കെതിരെ പീഡനശ്രമം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ല പ്രസിഡന്റ് ജംഷീദ നൗഷാദ്.വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഉദ്യോഗ തലങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. സ്ത്രീകൾക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ചെറുക്കാൻ സ്ത്രീകൾ സ്വയം പ്രതിരോധം തീർക്കണമെന്നും അവരോടൊപ്പം വിമൻ ഇന്ത്യ മൂവ്മെന്റ് നിലകൊള്ളുമെന്നും ജംഷിദ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് സഫീന അധ്യക്ഷയായ പരിപാടിയിൽ മുഴുപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ റജീന ടീച്ചർ, വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ല വൈസ് പ്രസിഡന്റ് മൈമൂന നാസർ, ജില്ല ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറർ സൽമ അഷ്‌റഫ്‌ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് ലൈല കാസിം, സെക്രട്ടറി സുമയ്യ സലീം, ജോയിന്റ് സെക്രട്ടറി ഖദീജ ടി, ട്രഷറർ റാബിയ, കമ്മിറ്റിയംഗങ്ങളായ കുൽസു,അഫ്‌സാന തുടങ്ങിയവർ നേതൃത്വം നൽകി.