അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി; തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടല്ല

Update: 2025-09-14 05:36 GMT

കോഴിക്കോട് : അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന നിയമം നിലവിലെ കേന്ദ്ര നിയമ ത്തിൻ്റെ എതിരല്ലന്നും, ഇളവ് മാത്രമാണന്ന വിശദീകരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ . വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ കേന്ദ്ര സർക്കാറിനോട് പലനിർദ്ദേശങ്ങളും മുന്നോട്ട് വെക്കുകയും മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും തീരുമാനം ആവാതിരുന്ന തിന്നാൽ ആണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനമെന്ന് മന്ത്രി പറഞ്ഞു .നിലവിൽ അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന തീരുമാനം എടുക്കാൻ കാലതാമസം ഉണ്ടാകുന്ന അവസ്ഥയാണ് ആ നിബന്ധനകൾക്കുള്ള ഇളവ് മാത്രമാണ് ഇപ്പോൾ വരുന്നത് .വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് സമാധാനം ഉണ്ടാക്കുന്ന തീരുമാനമാണ് എടുത്തതെന്നും ഇതല്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള തീരുമാനം അല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സംസ്ഥാനം സ്വന്തം നിലക്ക് തീരുമാനമെടുത്തത്കേന്ദ്ര നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് തന്നെയാണ് നിയമനിർമ്മാണം നടത്തിയതെന്നും മന്ത്രി ശശിധരൻ കൂട്ടിച്ചേർത്തു.