വാണിയന്നൂർ അംഗനവാടി പുതിയ കെട്ടിട ഉത്ഘാടനം നാളെ

Update: 2025-09-14 03:41 GMT

മലപ്പുറം : വാണിയന്നൂർ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പതിനൊനന്നാം വാർഡിൽ 20 കൊല്ലത്തോളമായി വാടക കെട്ടിടതിൽ പ്രവർത്തിചിരുന്ന അംഗനവാടി യുടെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം നാളെ വൈകുന്നേരം 3 മണിക്ക് ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും . വാർഡ് മെമ്പർ മൻസൂർ മാസ്റ്ററുടെ ശ്രമഫലമായി മന്ത്രി വി അബ്ദുറഹിമാന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭിച്ച പതിനാല് ലക്ഷം രൂപ ചിലവഹിച്ചാണ് കെട്ടിടം പണി കഴിപ്പിചിട്ടുള്ളത് . ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരിഅധ്യക്ഷത വഹിക്കും .വൈസ് പ്രസിഡന്റ് പിടി നാസർ. വാർഡ് മെമ്പർ മൻസൂർ മാസ്റ്റർ,ശ്രീജ ടീച്ചർ .മുനീറുന്നിസ തുടങ്ങിയവർ സംബന്ധിക്കും മായിനങ്ങാടിയിൽ നിന്ന് ഘോഷയാത്രയായി മന്ത്രിയെ കെട്ടിട ഉത്ഘാടന വേദിയിലേക്ക് ആനയിക്കും.