ഖത്തറിലെ േവ്യാമാക്രമണം ; ഇസ്രായേലിനെതിരെ എസ്ഡിപിഐ പ്രതിഷേധം

Update: 2025-09-12 15:55 GMT

മലപ്പുറം :  ഗസ മുതൽ ഖത്തർ വരെ സയണിസ്റ്റ് ഇസ്രായേൽ ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ വണ്ടൂരിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.ഇസ്രായേലിൻ്റെ ക്രൂരത ലോകം മുഴുവൻ വ്യാപിപ്പിക്കുമ്പോൾ യു. എൻ അടക്കം തുടരുന്ന മൗനം മനുഷ്യകുലത്തിന് യോജിച്ചതല്ലെന്ന് പ്രതിഷേധക്കാർ സൂചിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം സിറാജ് വാണിയമ്പലം ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ സി അബ്ദുൽ കരീം തുവ്വൂർ മണ്ഡലം സെക്രട്ടറി അലി k ,നിസാർ NK ട്രഷറർ സക്കീർ പി എന്നിവർ നേതൃത്വം നൽകി