റിയാദ് : മലാസ് ജരീറിൽ മലപ്പുറം ചെമ്മേരി പ്പാറ സ്വദേശി സിദ്ദീഖ് (57) കുഴഞ്ഞുവീണു മരിച്ചു. 30 വർഷത്തോളമായി മലാസിലെ ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു. പരേതനായ അവറാൻ കുന്നേടത്തിന്റെയും, ബിരിയക്കുട്ടിയുടെയും മകനാണ് സിദ്ദീഖ് .സിദ്ദിഖിനെ ജോലിക്ക് കാണാത്തതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ അവശനായി റൂമിൽ തറയിൽ കിടക്കുന്നതാണ് കണ്ടത്. നാഷണൽ കയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെട്ടിരുന്നു. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിലെ നസീം കബർസ്ഥാനിൽ കബറടക്കി .ഭാര്യ : റംല, മക്കൾ : മുഹമ്മദ് ഷമീർ മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത്