*മർദ്ദനമേറ്റ യുവാവിനെതിരെ കേസ് - സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാത്തത് വിവാദമാകുന്നു*
കോഴിക്കോട്:സദാചാരപോലീസ് ചമഞ്ഞ് യുവാവിനെ മർദിച്ച സംഭവത്തിൽ മൊഴി നൽകാൻ സ്റ്റേഷനിലെത്തിയ യുവാവിനെ പോലിസ് മർദ്ദിച്ച നടപടി വിവാദമാവുന്നു.
2019 ലാണ് സംഭവം . കുന്ദമംഗലം സ്വദേശി ഉബൈത് എന്ന യുവാവിനും, കൂടെ എത്തിയ മനുഷ്യാവകാശ പ്രവർത്തകനുമാണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും ദുരനുഭവമുണ്ടാകുന്നത്. മർദ്ദനമേറ്റ യുവാവ് മൂന്ന് ദിവസത്തോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നിട്ട് പോലും മൊഴി രേഖപ്പെടുത്താൻ പോലീസ് എത്താതിരുന്നതിനിലാണ് മൊഴി നൽകാൻ യുവാവ് പോലീസ് സ്റ്റേഷനിലെത്തിയത്.മൊഴി എടുക്കാൻ പോലീസ് വിസമ്മതിക്കുകയും,മർദ്ദിക്കുകയും,മൂന്ന് കിലോമീറ്റർ ദൂരെയുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നും,പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി,വയർലെസ് കേടുവരുത്തി എന്നി കാര്യങ്ങൾ പറഞ്ഞു കേസ് ഏടുക്കുകയായിരുന്നു എന്ന് യുവാവും, മനുഷ്യാവകാശപ്രവർത്തകൻ നൗഷാദ് തെക്കേയിലും പറയുന്നു.പോലീസിനെ ആക്രമിച്ചെന്ന കേസിൽ
സി സി ടി വി ദൃശ്യങ്ങൾ വിവരാവകാശപ്രകാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലഎന്ന മറുപടിയാണ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചതെന്നും പറയുന്നു.നീതി തേടിയുള്ള യാത്രക്ക് 4 വർഷത്തിൽ അധികം ആയെങ്കിലും,പരാതിക്കാരന്റെ ചോദ്യങ്ങൾക്കുള്ള ശരിയായ മറുപടി നല്കാത്ത പോലിസിന്റെ നടപടിയാണ് ഇപ്പോൾ ഏറെ വിവാദമായത്.